ഒറ്റമരം

ഒറ്റമരം
ഉമിയാo തടാകക്കരയിലെ ഒറ്റമരം

നീലാകാശവും നീല ജലാശയവും നീലത്തണൽ വിരിച്ചിടും ഹരിതാഭയും..

മാന്ത്രിക സ്പർശമായി ഒഴുകിയെത്തും നിന്നോർമ്മകൾ…

ജല മർമ്മരങ്ങൾ ഒളിപ്പിച്ച സംഗീത മാധുരി…

ഇളവെയിൽ പൊള്ളിക്കും ഇക്കിളിച്ചൂട്…..

നീ തൂനിലാവായ് ചിരിച്ച് മിന്നും ഭൂമിയുമാകാശവും…..

വസന്തം
കാലഭേദങ്ങൾ സ്പർശിക്കാത്ത വസന്ത നിലാവൊളി ചന്ദ്ര താരകം…

നിൻ മുഖം !

നീ..

നീ തുറന്ന് തന്ന തുറന്നെഴുത്തുകൾ
നീ തൂമഞ്ഞായ് പെയ്യുന്ന രാവുകൾ

നീ തുന്നിത്തരുമെൻ ചിന്തകൾ
നീ തുടി കൊട്ടും എന്റെ സ്വപ്നങ്ങൾ!

പ്രണയ പൂമര ചില്ല !

നിന്നെ ഓർമ്മിച്ചെടുക്കുമീ നിമിഷങ്ങൾ…

നിന്നോട് കിന്നാരം ചൊല്ലും യാമങ്ങൾ ….

ഒത്തിരി യാത്രകൾ ചെയ്തില്ലേലും..

ഇഷ്ടമാണ് ആ പുലർകാല മഞ്ഞിൻ കണങ്ങൾ !

ക്ഷമ …

തുടിപ്പ് …

kilkenny

അണയും മുൻപൊരാളിക്കത്തലുണ്ട്,
കെട്ടടങ്ങലിന്റെ തുടക്കം.
കെട്ടടങ്ങിയ എത്രയോ നക്ഷത്രങ്ങൾ,
കെട്ടടങ്ങുo പുലർകാല സൂര്യനും…
ചന്ദ്രനും, ചീവിടും, രാവും, പകലും,
കരയുമാകാശവും ഭൂതവും പ്രേതവും….
സമയ യന്ത്രം
ഭൂതം!
അനന്തമാം പ്രകാശ വർഷങ്ങൾ
ഒരു തുടിപ്പ് ..
രണ്ട് കിൽക്കെന്നി പൂച്ചകൾ !
പ്രണയച്ചരടിൽ ആത്മാക്കളെ കോർത്ത ചരടിൽ പ്രണയ മഹായുദ്ധത്തിൽ കെട്ടടങ്ങിയ നേരം….
ആ കിൽക്കെന്നി പൂച്ചകളിലൊന്നിന്റെ ആത്മാവിന്റെ പരകായ പ്രവേശം…
വർത്തമാനം!
ഭൂതവും വർത്തമാനവുമൊന്നുമറിയാത്ത ഒരു കിൽക്കെന്നി പൂച്ച…
ഇഷ്ടം…..
അന്നാരോ കോർത്ത പ്രണയച്ചരട്, ഒരു പക്ഷേ, കാലത്തിന് മുന്നിൽ
കെട്ടടങ്ങാതെ ഇപ്പോഴുമുണ്ടാകാം….
കെട്ടടങ്ങാതെ എന്നുമുണ്ടായേക്കാം…
ആ കിൽക്കെന്നി പൂച്ചകൾ തമ്മിലുള്ള പ്രണയ മഹായുദ്ധം ഇനിയുമുണ്ടായേക്കാം….
കാലവുമവസാനം കെട്ടടങ്ങും…
അത് കണ്ട് ആ കിൽക്കെന്നി പൂച്ചകൾ ചിരിക്കുന്നുണ്ടാവും !
കെട്ടടങ്ങാതെ ചിരി !!

യാത്ര….

പാദസരങ്ങൾ കിലുക്കാതെ മെല്ലെയൊഴുകും മായാനദി

പ്രണയ സംഗീത രാഗങ്ങൾ കേൾക്കാതൊഴിഞ്ഞു പറക്കുമൊരയന്നം…

ഇഷ്ടങ്ങളൊക്കെ പട്ടടയിലെരിഞ്ഞുഴർന്ന പുകയിലലിയിച്ച് വൃതമിരിക്കുമൊരു നരൻ..

എതിർ ദിശയിലോടും രണ്ട് ജീവിത ശകടങ്ങൾ !

പ്രണയ മഴ ആദ്യമായി തോറ്റത് കണ്ട് കുലുങ്ങിച്ചിരിച്ച് കരഞ്ഞുറങ്ങിയ പാതിരാവ്..

നിശാഗന്ധി പരിമളം പരത്തുന്ന കറുത്ത വാവിന്റെ ചൂളം വിളികൾ…

കാലചക്രമുരുളുന്ന നേർത്ത സംഗീതമൊരു ഇമ്പമായ് മാറുമ്പോൾ….

യാദൃശ്ചികതയുടെ തണുത്തുറഞ്ഞ സുന്ദരയാമങ്ങളിലെ നിന്നെക്കുറിച്ചുള്ളയോർമ്മകൾ…

സാർത്ഥകമായ നിൻ മനം കണ്ട് , കുളിര് കോരിയുറങ്ങിത്തീർത്ത രാവുകൾ…. യാത്ര….

കാലം മറച്ച് വെച്ച നിധികൾ തേടിയൊരു നിസ്സംഗ യാത്ര…

പ്രണയ വേലിയേറ്റത്തിലിടാറാതുറച്ചൊരു പത്തേമാരി…. നന്മ..

Barren Love

Duo 

You and I

Trio

Lust, Attraction, Attachment

Trio

Phenylethylamine, Dopamine, Norepinephrine

First Absentees

Testosterone, estrogen

Known/ unknown Reasons

Second Absentees

Adrenaline, Dopamine, Serotonin

Known/ unknown reasons

Third Absentees

Oxytocin, Vasopressin

Known/ unknown reasons

Calm heart, unsweat palms

Desirelessness and no dizzying feelings

The Quartet

Gravitational and Electromagnetic,

Strong Nuclear and Weak Nuclear

 

 Alluring charm

An Invisible string

One dimensional thread

Connecting the Duo

 

Sedation, Hibernation

Desolate dreams

Rainbow bereft colours

Coma-death rattle

 

The Sunset, The Sunrise

Void Journeys,

Solo !

നീതുകുറിഞ്ഞി

പ്രണയത്തിന്റെ നീലക്കുറിഞ്ഞികൾ പൂത്തിറങ്ങിയ കവിളിണകൾ

മികവാർന്ന തെളിനീരൊഴുകിയിറങ്ങും മന്ദസ്മിതം

വിണ്ണിലെ ചെറു താരകങ്ങൾ ഉതിർന്നിറങ്ങിത്തിളങ്ങും കൺപീലികൾ…..

കഥ പറയും കണ്ണുകളെ തോൽപ്പിച്ച കവിതയെഴുതിയ കിന്നരിച്ചുണ്ടുകൾ….

മൂർദ്ധാവ് ചുംബിച്ച് ചുരമിറങ്ങി വിശ്രമിക്കുമൊരു സ്വർണ്ണ മുക്കുത്തി….

മത്ത് പിടിപ്പിക്കും ചന്ദനക്കാറ്റുമേറ്റി വകഞ്ഞൊരുക്കിയ തലമുടിക്കെട്ട്…

സപ്ത വർണ്ണങ്ങളൊന്നായി ചേർന്നലിഞ്ഞിറങ്ങിയ മഞ്ഞിൻ കണം….

പ്രണയ പ്രപഞ്ചമാ വദനത്തിലാവാഹിച്ചാശ്ച്ചര്യപ്പെട്ട ശില്പി കോറിയിട്ടൊരു മന്ദാര മറുക്..

തഴുകിത്തലോടി ചുംബിച്ചുണർത്തും കറുത്ത വസന്തങ്ങളെയോർമ്മിപ്പിക്കുമൊരു മന്ദാരമറുക്……

വസന്തങ്ങളെ ആവാഹിച്ച് പൂത്തുലഞ്ഞ് നിൽക്കുമൊരു നീതു പെണ്ണ് ….

മരുഭൂമിയിലെ പച്ചപ്പ്….

മോഹിപ്പിച്ച് മറഞ്ഞ് പോകും മരീചിക..

ആശ്ചര്യം !

ചിലത് അങ്ങനെയാണ്, അപ്രതീക്ഷിതം..

ചിലർ അങ്ങനെയാണ്, യാദൃശ്ചികം…

വേർപാടിന്റെ മുറിവുകൾ കരിഞ്ഞുണങ്ങിയ നിദ്രായാമങ്ങൾ..

പുതുമഴയായി വീണ്ടുമൊരു പ്രണയ മഴവില്ല്…..

തമോഗർത്ത കാന്തിക പ്രണയ മണ്ഡലം പ്രശോഭിക്കുമാ നയനങ്ങൾ….

ശാന്തമെങ്കിലുമാ മിഴികളിലൊരായിരം സ്നേഹ സമുദ്രങ്ങൾ….

ശാന്ത മനസ്സിനെയശാന്തമാക്കുമൊരു സുഗന്ധo പേറിയ പവിഴമല്ലി പൂവിതൾ…

കൊക്കുരുമ്മി കിന്നാരം പറയും ഇണക്കുരുവികളോട് വീണ്ടുമസൂയ…

രുചി മുകുളങ്ങൾ ഒന്നായിത്തീരും കഥ പറയുo നിന്നധരങ്ങൾ…

തോൽക്കില്ലെന്നുറപ്പുണ്ടേലും നീസ്സഹായത…

ഓളപ്പരപ്പിൽ മുങ്ങാംകുഴിയിട്ട് മെല്ലെ മിണ്ടാതൊഴുകും മിന്നാമിനുങ്ങ്…

പ്രണയത്തിനഗ്നി സ്ഫുലിംഗങ്ങൾ തീർക്കുമൊരു മൊഞ്ചത്തി പെണ്ണ്….

നിന്റെ ചൂടേറ്റലിഞ്ഞ മഞ്ഞിൻ കണങ്ങൾക്ക് ശാന്തത….

പ്രണയത്താൽ മരിച്ച ജന്മങ്ങൾക്ക് പുനർജന്മം നൽകുമൊരു ചന്ദനക്കാറ്റ്….

നീ തു – ണ , സാന്ത്വനം, പ്രണയ പാരിജാതം…

No end ever to hear unknown :

 

Blood, Red, Dark Red

Magnetic Eyes

Venusian Glance

Hypnotised Mind

The Venous Blood

Deoxygenation

Martian Amnesia

Mars and Venus

Love that trapped Inside Black hole

Serendipity Indeed, by a fluke !

Blood

Arterial Blood

Bright Red

Blood with the Iron

Magnetic Attraction, Repulsion

Reasons

“Everything happens for a reason”

Physics!

The physics of your eyes !!